Monday 18 June 2018

3.24 കോടി യു എസ് ഡോളര്‍ കടത്താന്‍ ശ്രമിച്ച എയര്‍ഹോസ്റ്റസ് അറസ്റ്റില്‍

By praveen prasannan.09 Jan, 2018

imran-azhar

ന്യൂഡല്‍ഹി: വിമാനത്തില്‍ 3.24 കോടി യു എസ് ഡോളര്‍ അനധികൃതമായി കടത്താന്‍ ശ്രമിച്ച എയര്‍ഹോസ്റ്റസ് അറസ്റ്റില്‍. അലുമിനിയം കവറുകളില്‍ പൊതിഞ്ഞാണ് പണം കടത്താന്‍ ശ്രമിച്ചത്.

ജറ്റ് എയര്‍വെയിസിലെ ദേവ്ഷി കുല്‍ശ്രേഷ്ഠ ആണ് റവന്യു ഇന്‍റലിജന്‍സിന്‍റെ പിടിയിലായത്. ഡല്‍ഹി വിമാനത്താവളത്തില്‍ നിന്നും തിങ്കളാഴ്ച ഹോങ്കോങ്ങിലേക്ക് വിമാനം പറന്നുയരാനിരിക്കെ തിങ്കളാഴ്ച വെളുപ്പിന് രണ്ട് മണിക്ക് പൊടുന്നനെ റവന്യു ഇന്‍റലിജന്‍സ് അധികൃതര്‍ വിമാനത്തിലേക്ക് കയറി പണം കണ്ടെടുക്കുകയായിരുന്നു.

എയര്‍ഹോസ്റ്റസിന്‍റെ യാത്രാസാമാനങ്ങളീല്‍ നിന്നാണ് പണം പിടികൂടിയത്. കഴിഞ്ഞ രണ്ട് മാസങ്ങളിലായി വിവിധ തവണകളായി പത്ത് ലക്ഷം ഡോളര്‍ ഇങ്ങനെ കടത്തിയിട്ടുണ്ടെന്ന് ദേവ്ഷി കുല്‍ശ്രഷ്ഠ അധികൃതരോട് സംസാരിച്ചു.

ഓരോ തവണ പണം കടത്തുന്പോഴും ഒരു ലക്ഷം രൂപ പ്രതിഫലം കിട്ടിയിരുന്നുവെന്ന് എയര്‍ഹോസ്റ്റസ് വെളിപ്പെടുത്തിയതാണ് അറിയുന്നത്. ഹവാല ഇടപാടുകാരനായ അമിത് മല്‍ഹോത്രയാണ് തനിക്ക് പണം നല്‍കിയതെന്ന് ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തിയിട്ടുണ്ട്.

 

ഡല്‍ഹിയിലുളള മല്‍ഹോത്രയുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ മൂന്ന് ലക്ഷം രൂപയും 1600 ഡോളറും പിടിച്ചെടുത്തിട്ടുണ്ട്.