Tuesday 18 December 2018


വിമാനങ്ങൾ കൂട്ടിയിടിച്ച് ഇന്ത്യന്‍ വംശജ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു

By BINDU PP.18 Jul, 2018

imran-azhar

 

 

 

വാഷിങ്ടണ്‍: വിമാനങ്ങൾ കൂട്ടിയിടിച്ച് ഇന്ത്യൻ വംശജയ്ക്ക് ദാരുണാന്ത്യം. ഇന്ത്യന്‍ വംശജ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു. അമേരിക്കയിലെ ഫ്‌ലോറിഡയിലെ ഡീന്‍ ഇന്റര്‍നാഷണല്‍ ഫ്‌ലൈറ്റ് സ്‌കൂളിലെ വിമാനങ്ങള്‍ കൂട്ടിയിടിച്ചാണ് മൂന്ന് പേര്‍ മരിച്ചത്. ഇന്ത്യക്കാരിയായ നിഷ സെജ്‌വാള്‍(19), ജോര്‍ജ് സാന്‍ഷെ (22), റാല്‍ഫ് നൈറ്റ്(72) എന്നിവരാണ് മരിച്ചത്. ഇവരോടൊപ്പം ഒരാള്‍ കൂടി ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് കണ്ട് പൊലീസ് തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.