Monday 06 December 2021




ആക്രമിച്ചവരിൽ വിദ്യാഭ്യാസ മന്ത്രിയുടെ സ്റ്റാഫംഗവും; മൊഴി നൽകി എഐഎസ്എഫ് വനിത നേതാവ്

By Preethi Pippi.25 Oct, 2021

imran-azhar

 

തിരുവനന്തപുരം: എം.ജി.യൂണിവേഴ്‌സിറ്റിയിൽ നടന്ന എസ്എഫ്ഐ അക്രമത്തിൽ തന്നെ ആക്രമിച്ചവരിൽ മന്ത്രിയുടെ സ്റ്റാഫ് അംഗം അരുണും ഉണ്ടെന്ന് ഇരയായ എഐഎസ്എഫ് വനിത നേതാവ്.

 


ആദ്യമൊഴിയിൽ വിട്ടുപോയ പേരാണ് പൊലീസ് ഇന്ന് രേഖപ്പെടുത്തിയത്. നീതി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും തനിക്ക് പാർട്ടി സംരക്ഷണമുണ്ടെന്നും പരാതിക്കാരി പറഞ്ഞു.

 

എസ് എഫ് ഐ എറണാകുളം ജില്ലാ പ്രസിഡന്റ് ടി എം ആർഷോക്കെതിരെയും മൊഴി നൽകി. ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് കോട്ടയത്ത് നിന്നുള്ള അന്വേഷണ സംഘം എത്തി മൊഴി രേഖപ്പെടുത്തിയത്. പറവൂർ പൊലീസ് സ്റ്റേഷനിൽ വച്ചാണ് മൊഴി രേഖപ്പെടുത്തിയത്.