Friday 22 March 2019


ആകാശ് അംബാനിയുടെ വിവാഹ നിശ്ചയം കഴിഞ്ഞു:വീഡിയോ കാണാം

By Abhirami Sajikumar.25 Mar, 2018

imran-azhar
മുംബൈ: രാജ്യത്തെ പ്രമുഖ സമ്ബന്നന്‍, റിലയന്‍സ് ചെയര്‍മാന്‍ മുകേഷ് അംബാനിയുടെയും നിത അംബാനിയുടേയും മൂത്ത മകന്‍ ആകാശ് അംബാനിയുടെ വിവാഹ നിശ്ചയം കഴിഞ്ഞു. ശനിയാഴ്ച്ച ഗോവയില്‍ വെച്ചാണ് അടുത്ത കുടുംബാംഗങ്ങളുടേയും സുഹൃത്തുക്കളുടേയും സാന്നിധ്യത്തില്‍ കാമുകിയായ ശ്ലോക മേഹ്തയ്ക്ക് മോതിരം അണിഞ്ഞത്. പ്രമുഖ രത്നവ്യാപാരി റസല്‍ മേത്തയുടെ മൂത്ത മകളാണ് ശ്ലോക മേത്ത. രത്നവ്യാപാര കമ്ബനിയായ റോസി ബ്ലൂ ഇന്ത്യയുടെ ഡയറക്ടറാണ്റസല്‍ മേത്ത. വിവാഹം ഈ വര്‍ഷം അവസാനം നടക്കുമെന്നാണ് വിവരം

 

.

 

 മാര്‍ച്ച്‌ 24ന് വിവാഹ വാര്‍ത്തകളോട് പ്രതികരിക്കുമെന്നാണ് റിലയന്‍സ് വക്താവ് നേരത്തേ വ്യക്തമാക്കിയത്. ശ്ലോകയും ആകാശും ദീരുബായ് അംബാനി ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ ഒരുമിച്ച്‌ പഠിച്ചവരാണ്. റോസി ബ്ലൂ ഇന്ത്യയുടെ പ്രധാന ചുമതല വഹിക്കുന്നവരില്‍ ഒരാളാണ് ശ്ലോക. റിലയന്‍സ് ജിയോയുടെ ചുമതലക്കാരനാണ് 26കാരനായ ആകാശ് അംബാനി.