Friday 27 April 2018

എ കെ ജി: ബല്‍റാമിനെതിരെ പൊലീസില്‍ പരാതി

By praveen prasannan.12 Jan, 2018

imran-azhar

എറണാകുളം : എ കെ ജിയെ ബാലപീഢകനായി ചിത്രീകരിച്ചതിന് വി ടി ബല്‍റാം എം എല്‍ എയ്ക്കെതിരെ പൊലീസില്‍ പരാതി. ഏറാമല പുത്തന്‍പുരയ്ക്കല്‍ രാജേഷ് പി പിയാണ് പരാതി നല്‍കിയിരിക്കുന്നത്.

കടവന്ത്ര പൊലീസ് സ്റ്റേഷനിലാണ് പരാതി. എ കെ ജിയെയും അദ്ദേഹത്തിന്‍റെ ഭാര്യ സുശീല ഗോപാലനെയും സമൂഹ മാധ്യമങ്ങള്‍ വഴി അവഹേളിച്ച് വ്യാജ പ്രചരണം നടത്തിയെന്നാണ് പരാതിയിലുള്ളത്.

ബാലപീഢനം നടത്തിയ കമ്മി നേതാവ് എന്നാണ് ബല്‍റാം പരാമര്‍ശിച്ചത്. എ കെ ജിയിലെ ആത്മകഥയിലെ വരികള്‍ ചൂണ്ടിക്കാട്ടിയായിരുന്നു ബല്‍റാം അദ്ദേഹം ബാലപീഢകനെന്ന് ആരോപിച്ചത്.

ബല്‍റാമിന്‍റെ പരാമര്‍ശത്തിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു.