Tuesday 19 March 2024




ജനങ്ങളെക്കാൾ വലുതല്ല സ്ഥാപനങ്ങൾ: ആലപ്പാട് വിഷയത്തിൽ ജനങ്ങൾക്കൊപ്പം: സിപിഐ

By Sooraj Surendran .13 Jan, 2019

imran-azhar

 

 

തിരുവനന്തപുരം: ആലപ്പാട് കരിമണൽ ഖനനവുമായി നടക്കുന്ന ജനകീയ പ്രക്ഷോഭത്തിൽ ജനങ്ങൾക്കൊപ്പമാണെന്ന് സിപിഐയെന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ജനങ്ങളെക്കാൾ വലുതല്ല പൊതുമേഖലാ സ്ഥാപനങ്ങളെന്നും സർക്കാർ ഈ വിഷയത്തിൽ ന്യായമായ തീരുമാനം കൈക്കൊള്ളണമെന്നും ആവശ്യപ്പെട്ടു.

 

ആലപ്പാട് നാശം വിതച്ചത് ഖനനമല്ല, സുനാമിയാണെന്നും നിയമപരമായി ഖനനം നടക്കുന്ന സാഹചര്യത്തിൽ നിർത്തിവെക്കാനാകില്ലെന്നും വ്യവസായ മന്ത്രി ഇ പി ജയരാജൻ പറഞ്ഞിരുന്നു. വിഷയത്തിൽ ജനങ്ങൾക്ക് ഗുണകരമാകുന്ന തീരുമാനം എടുക്കണമെന്നും സിപിഐ ജനങ്ങൾക്കൊപ്പമുണ്ടെന്നും കാനം രാജേന്ദ്രൻ വ്യക്തമാക്കി. ഇന്ത്യൻ റെയർ എർത്‍സ് (ഐആര്‍ഇ) എന്ന പൊതുമേഖലാ സ്ഥാപനമാണ് ആലപ്പാട് ഖനനം നടത്തുന്നത്. ഖനനം ആലപ്പാടിന് ദോഷകരമല്ലെന്നാണ് കമ്പിനിയുടെ വാദം.