Wednesday 22 May 2019


അ​ല​ബാ​മ ചുഴലിക്കാറ്റ്: മരണസംഖ്യ 23 ആയി

By Sooraj Surendran .04 Mar, 2019

imran-azhar

 

 

മോണ്ട്ഗോമെറി: അമേരിക്കയിലെ അലബാമയിലുണ്ടായ ചുഴലിക്കാറ്റിൽ മരിച്ചവരുടെ എണ്ണം 23 ആയി. ചുഴലിക്കാറ്റിൽ വീടുകളും, കെട്ടിടങ്ങളും പൂർണമായും ഭാഗീകമായും തകർന്നു. തകർന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങളിൽ കൂടുതൽ പേർ കുടുങ്ങിക്കിടപ്പുണ്ടെന്നാണ് പ്രാഥമിക വിലയിരുത്തൽ. 200 കിലോമീറ്ററിനു മുകളിൽ വേഗതയില്‍ കാറ്റ് വീശിയതായാണ് കാലാവസ്ഥ നീരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. രക്ഷാപ്രവർത്തനം കാര്യക്ഷമമായി നടക്കുകയാണ്. അലബാമയ്ക്കു പുറമേ, ജോര്‍ജിയ, ഫ്ളോറിഡ, സൗത്ത് കരോലിന എന്നിവിടങ്ങളിലും ചുഴലിക്കാറ്റിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് യു എസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് ട്വീറ്റ് ചെയ്തു.