Friday 15 November 2019




നിരപരാധിത്വം തെളിയിക്കാനാകാതെ 23 വർഷം ജയിലിൽ; ഒടുവിൽ മോചിതനായി, മാതാപിതാക്കളുടെ ഖബറിടത്തിൽ പൊട്ടിക്കരഞ്ഞ് അലി ഭട്ട്

By Sooraj Surendran.25 Jul, 2019

imran-azhar

 

 

ശ്രീനഗർ: കുറ്റം ചെയ്യാതെ നീണ്ട 23 വർഷം ജയിലിൽ നരകയാതന അനുഭവിച്ച അലി ഭട്ട് കഴിഞ്ഞ ദിവസമാണ് ജയിൽ മോചിതനായത്. രാജസ്ഥാൻ ഹൈക്കോടതിയാണ് അലി ഭട്ട് ഉൾപ്പെടെ നാല് നാല് പേരെ വിട്ടയച്ചത്. ജയിൽ മോചിതനായ അലി ഭട്ട് ആദ്യം എത്തിയത് മാതാപിതാക്കളുടെ ഖബറിടത്തിന് മുന്നിലാണ് ഓടിയെത്തിയത്. മാതാപിതാക്കളുടെ ഖബറിൽ വീണ് അലി ഭട്ട് പൊട്ടിക്കരഞ്ഞു. 1996ലെ സംലേട്ടി സ്ഫോടനക്കേസുമായി ബന്ധപ്പെട്ടാണ് അലി ഭട്ട് ജയിലിലാകുന്നത്. മെയ് 22 സ്ഫോടനം നടന്നത്. 14 പേര്‍ കൊല്ലപ്പെടുകയും 37 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ഇരുപത്തിയഞ്ചാം വയസിലാണ് അലി ഭട്ട് ജയിലിലാകുന്നത്. മുഖ്യപ്രതിയായ ഡോ.അബ്ദുല്‍ ഹമീദുമായി ഇവര്‍ക്ക് ബന്ധമുളളതായി വാദിഭാഗത്തിന് തെളിയിക്കാനായില്ല. ശിക്ഷ കാലയളവിൽ ഇവർക്ക് ജാമ്യമോ, പരോളോ ലഭിച്ചിരുന്നില്ല.