Friday 24 May 2019


ചീഫ് ജസ്റ്റിസിനെതിരായ പരാതിയിൽ ആശങ്കയറിയിച്ച് പരാതിക്കാരി

By Sooraj Surendran.24 Apr, 2019

imran-azhar

 

 

ന്യൂ ഡൽഹി: സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിക്കെതിരായ പീഡന പരാതിയിൽ ആശങ്കയറിയിച്ച് പരാതിക്കാരി രംഗത്ത്. കോടതി മനഃപൂർവം തന്നെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുകയാണെന്നും തന്റെ ഭാഗം കേൾക്കാതെയാണ് കോടതി പരാമർശങ്ങൾ ഉന്നയിക്കുന്നതെന്നും ചൂണ്ടിക്കാട്ടി പരാതിക്കാരി ആഭ്യന്തര അന്വേഷണ സമിതിക്കു കത്തയച്ചു. അതേസമയം തനിക്കെതിരായ പരാതി വൻ ഗൂഢാലോചനയുടെ ഭാഗമാണെന്നും രഞ്ജൻ ഗൊഗോയി പറഞ്ഞു. അതേസമയം മുൻ സുപ്രീംകോടതി ജീവനക്കാരിയായ യുവതിയുടെ പീഡന പരാതി പരിഗണിക്കപ്പെടണമെന്ന് മുതിര്‍ന്ന അഭിഭാഷക ഇന്ദിര ജയ്‌സിങ് ആവശ്യപ്പെട്ടു.