Thursday 24 October 2019




രാജസ്ഥാനിലെ ഹോസ്റ്റലില്‍ വാര്‍ഡനും കൂട്ടാളികളും ചേര്‍ന്ന് പെണ്‍കുട്ടികളെ പീഡിപ്പിച്ചു

By anju.03 Mar, 2019

imran-azhar


ജയ്പുര്‍: രാജസ്ഥാനില്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഹോസ്റ്റലില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ ലൈംഗിക പീഡനത്തിരയായി. ഹോസ്റ്റല്‍ വാര്‍ഡന്‍, ഇവരുടെ ഭര്‍ത്താവ്, സുഹൃത്തുക്കള്‍ എന്നിവര്‍ ചേര്‍ന്നാണ് പെണ്‍കുട്ടികളെ പീഡിപ്പിച്ചത്.

 


രാജസ്ഥാനിലെ ആള്‍വാറിലാണു സംഭവം. പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥിനികളായ പെണ്‍കുട്ടികളെ വാര്‍ഡന്‍ വീട്ടിലേക്കു വിളിച്ചു വരുത്തി. ശേഷം ഇവരുടെ ഭര്‍ത്താവും ഇയാളുടെ സുഹൃത്തുക്കളും ചേര്‍ന്ന് പെണ്‍കുട്ടികളെ പീഡിപ്പിച്ചു. പല ദിവസങ്ങളില്‍ ഇത് തുടര്‍ന്നു.

 


പിന്നീട് ഒപ്പം താമസിക്കുന്ന വിദ്യാര്‍ഥികളുടെ നിര്‍ബന്ധത്തില്‍ പെണ്‍കുട്ടികള്‍ സ്‌കൂള്‍ പ്രിന്‍സിപ്പലിനു പരാതി നല്‍കി. പ്രിന്‍സിപ്പല്‍ പരാതി സംബന്ധിച്ചു പോലീസിനു വിവരം കൈമാറുകയായിരുന്നു.

 


കിഷന്‍ഗഡ് ബസ് പോലീസ് പെണ്‍കുട്ടികളുടെ മൊഴി രേഖപ്പെടുത്തി. ആരോപിതര്‍ക്കെതിരേ പോക്‌സോ കേസാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. വനിതാ പോലീസ് ഉദ്യോഗസ്ഥയാണു കേസ് അന്വേഷിക്കുന്നത്. ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.