Monday 21 May 2018

അമല പോളിന്‍റെ വാഹനം രജിസ്റ്റര്‍ ചെയ്ത പുതുച്ചേരിയിലെ ഒറ്റമുറി വീട്ടില്‍ പരിശോധന

By praveen prasannan.24 Nov, 2017

imran-azhar


പുതുച്ചേരി : പുതുച്ചേരിയില്‍ വാഹനം രജിസ്റ്റര്‍ ചെയ്യാന്‍ നടി അമല പോള്‍ നല്‍കിയ വിലാസമുള്ള വീട്ടില്‍ പൊലീസ് പരിശോധന. പുതുച്ചേരി തിലാസ്പേട്ട് സെന്‍റ് തെരേസാസ് തെരുവിലെ നന്പര്‍ ആറെന്ന കെട്ടിടത്തിലാണ് ഗതാഗത വകുപ്പ് പരിശോധന നടത്തിയത്.

ഒറ്റമുറി വീടാണിത്. കെട്ടിടം ഉമേഷ് എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ്.

മൂന്നാം നിലയിലെ ഒരു മുറി ഒരു വര്‍ഷത്തേക്ക് വാടകയ്ക്ക് നല്‍കിയിട്ടുണ്ടെന്നാണ് ഉമേഷ് പറഞ്ഞത്. മുറി തുറക്കാന്‍ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടെങ്കിലും താക്കോല്‍ അമല പോളിന്‍റെ കൈവശമാണെന്നാണ് ഇയാള്‍ പറഞ്ഞത്. വാടക കരാര്‍ വിശദ പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് അധികൃതര്‍ അറിയിച്ചു.