Tuesday 19 March 2024




അഖില്‍ അറസ്റ്റില്‍; അഖില്‍ പിടിയിലായത് വിമാനത്താവളത്തില്‍ വച്ച്, കുറ്റം സമ്മതിച്ചു

By Online Desk.28 Jul, 2019

imran-azhar

 

 

തിരുവനന്തപുരം: അമ്പൂരിയില്‍ രാഖി എന്ന യുവതിയെ കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിയും സൈനികനുമായ അഖില്‍ അറസ്റ്റില്‍. ഡല്‍ഹിയില്‍ നിന്ന് എത്തിയ അഖിലിനെ ഇന്നലെ രാത്രി എട്ട് മണിയോടെയാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ വച്ച് പിടി കൂടിയത്. പെട്ടെന്ന് തിരിച്ചറിയാതിരിക്കാന്‍ മുഖത്തെ മീശ ഉള്‍പ്പെടെ വടിച്ചാണ് അഖില്‍ എത്തിയത്. എന്നാല്‍ ഇയാള്‍ എത്തുന്നതായി പൊലീസിന് മുന്‍കൂട്ടി വിവരം ലഭിച്ചിരുന്നു. അഖിലിന്റെ സഹോദരനും രണ്ടാം പ്രതിയുമായ രാഹുല്‍ കഴിഞ്ഞദിവസം അറസ്റ്റിലായിരുന്നു.മൂന്നാം പ്രതിയും ഇവരുടെ സുഹൃത്തുമായ ആദര്‍ശിനെ ആദ്യം തന്നെ അറസ്റ്റ് ചെയ്തിരുന്നു. മലയിന്‍കീഴില്‍ നിന്നാണ് രാഹുലിനെ അറസ്റ്റ് ചെയ്തത്. എന്നാല്‍ രാഹുല്‍ കഴിഞ്ഞ ദിവസം തന്നെ കീഴടങ്ങിയിരുന്നുവെന്നാണ്

 

വിവരം. അഖില്‍ ഉടന്‍ കീഴടങ്ങുമെന്ന് പിതാവ് മണിയന്‍ കഴിഞ്ഞ ദിവസം പൊലീസിനെ അറിയിച്ചിരുന്നു. അഖിലും സഹോദരനും ചേര്‍ന്ന് രാഖിയെ കാറില്‍ വച്ച് കഴുത്തില്‍ കയര്‍ മുറുക്കി കൊന്നുവെന്നാണ് പൊലീസ് റിപേ്പാര്‍ട്ട്. സംഭവത്തെക്കുറിച്ച് പൊലീസ് പറഞ്ഞതിങ്ങനെ. സംഭവദിവസം അഖില്‍ നെയ്യാറ്റിന്‍കരയില്‍നിന്ന് രാഖിയെ കാറില്‍ അമ്പൂരിയിലെ വീട്ടിലെത്തിച്ചു. എന്റെ അനിയന്റെ വിവാഹം നീ മുടക്കും അലേ്‌ളടി, നീ ജീവിച്ചിരിക്കേണ്ടടി' എന്ന് പറഞ്ഞ് രാഹുല്‍ ആദ്യം രാഖിയെ കാറിനുള്ളില്‍ വച്ച് ശ്വാസം മുട്ടിച്ചു. രാഖി ബഹളം വച്ചപ്പോള്‍ ശബ്ദം പുറത്ത് വരാതിരിക്കാന്‍ ആദര്‍ശ് കാറിന്റെ എന്‍ജിന്‍ ഇരപ്പിച്ചു. തുടര്‍ന്ന് കാറിന്റെ പിന്‍സീറ്റിലെത്തിയ അഖില്‍ പ്‌ളാസ്റ്റിക് കയര്‍ രാഖിയുടെ കഴുത്തില്‍ മുറുക്കി. ജ്യേഷ്ഠനും അനുജനും ചേര്‍ന്ന് കയര്‍ മുറുക്കി രണ്ട് വശത്തേയ്ക്കും വലിച്ച് മരണം ഉറപ്പാക്കി. തുടര്‍ന്ന് നേരത്ത തയാറാക്കിയ കുഴിക്കടുത്തെത്തിച്ച് വസ്ര്തങ്ങളെല്ലാം മാറ്റി. രാഖിയെ കുഴിയിലാക്കി ഉപ്പ് വിതറി മണ്ണിട്ട് മൂടുകയായിരുന്നു. ഒരുമാസം പഴക്കമുണ്ടായിരുന്ന മൃതദേഹം മൂന്ന് ദിവസം മുമ്പാണ് കണ്ടെത്തിയത്. രാഖിയെ കാണാതായതിനെത്തുടര്‍ന്ന് പിതാവ് പൂവാര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. കഴിഞ്ഞ ജൂണ്‍ 21ന് രാഖിയുടെ ഫോണ്‍ ഓഫായിരുന്നു. എന്നാല്‍ അതിന് ശേഷവും ആ സിമ്മില്‍ നിന്ന് വീട്ടുകാര്‍ക്ക് മെസേജ് ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പൊലീസ് അഖിലില്‍ എത്തിയത്. പുതുതായി വാങ്ങിയ ഫോണില്‍ അഖില്‍ രാഖിയുടെ സിം ഉപയോഗിച്ച് വിളിക്കുകയായിരുന്നു.