Wednesday 03 June 2020




സ്വകാര്യ വാഹനം രൂപമാറ്റം വരുത്തി ആംബുലൻസാക്കി സർവീസ് നടത്തി; ഉടമ കസ്റ്റഡിയിൽ

By Sooraj Surendran.23 Mar, 2020

imran-azhar

 

 

ഹൈദരാബാദ്: സ്വകാര്യ വാഹനം ആംബുലൻസാക്കി മാറ്റി സർവീസ് നടത്തിയ സംഭവത്തിൽ വാഹന ഉടമയെ പോലീസ് അറസ്റ്റ് ചെയ്തു. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്നാണ് സ്വകാര്യ വാഹന ഉടമകൾ വാഹനങ്ങളിൽ രൂപമാറ്റം വരുത്തി ആംബുലൻസാക്കി മാറ്റി സർവീസ് നടത്തിയത്. യാത്രക്കാരിൽ നിന്നും അമിത തുകയാണ് ഇത്തരക്കാർ ഈടാക്കിയിരുന്നത്. ഹൈദരാബ്ദ് മുതല്‍ വിജയവാഡ വരെ ഒരു യാത്രക്കാരനില്‍ നിന്ന് 1000-2000 രൂപയാണ് ഈടാക്കിയിരുന്നത്. ആന്ധ്ര- തെലങ്കാന അതിര്‍ത്തിയില്‍ പോലീസ് നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലാകുന്നത്. ഇത്തരത്തിൽ നിരവധി വാഹനങ്ങളാണ് പോലീസ് പിടിച്ചെടുത്തത്. ഉടമകള്‍ക്കെതിരെ ക്രിമിനല്‍ കേസ് രജിസ്‌ററര്‍ ചെയ്തു.