Saturday 06 June 2020




'വേദനാജനകമായ രണ്ടാഴ്ചയാണ് വരാനിരിക്കുന്നത്', എല്ലാ പൗരന്മാരും തയ്യാറായിരിക്കണമെന്ന് ട്രംപ്

By Sooraj Surendran .31 Mar, 2020

imran-azhar

 

 

വാഷിങ്ടൺ: രാജ്യത്ത് വരാനിരിക്കുന്ന രണ്ടാഴ്ച വലിയ വേദനകൾ ഉണ്ടാക്കാൻ പോവുകയാണ്. വളരെ ബുദ്ധിമുട്ട് നിറഞ്ഞ ഈ രണ്ടാഴ്ചക്കാലം നേരിടാൻ എല്ലാ അമേരിക്കക്കാരും തയ്യാറായി ഇരിക്കണമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഏപ്രിൽ 30 വരെ രാജ്യത്തെ ജനങ്ങൾ വീടുകളിൽ നിന്നും പുറത്തിറങ്ങരുതെന്നും വൈറ്റ്ഹൗസില്‍ നടന്ന പ്രസ് കോണ്‍ഫറന്‍സില്‍ ട്രംപ് പറഞ്ഞു. കൊറോണയുടെ പശ്ചാത്തലത്തിൽ രാജ്യത്ത് ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ പാലിക്കാൻ ജനങ്ങൾ തയ്യാറായില്ലെങ്കിൽ 15 ലക്ഷം മുതല്‍ 22 ലക്ഷം വരെ ആളുകള്‍ മരിക്കുമെന്നും വൈറ്റ് ഹൗസ് പറയുന്നു. അതേസമയം ഈ രണ്ടാഴ്ചക്കാലമാണെന്നും 2.4 ലക്ഷത്തോളം അമേരിക്കക്കാരുടെ വരെ ജീവന്‍ നഷ്ടപ്പെട്ടേക്കാമെന്നും ട്രംപ് വ്യക്തമാക്കി.

 

കൊറോണ വൈറസിനെ നേരിടാൻ സമൂഹ അകലം പാലിക്കുക എന്നത് മാത്രമാണ് ഏക വഴിയെന്നും ട്രംപ് ആവർത്തിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ അമേരിക്കയിൽ 865 പേർ മരിച്ചു. ഇതോടെ അമേരിക്കയിൽ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 3,889 ആയി. ചൊവ്വാഴ്ച 24,736 കേസുകളാണ് അമേരിക്കയിൽ പുതുതായി റിപ്പോർട്ട് ചെയ്തത്. കൊറോണ ബാധിതരുടെ എണ്ണം ഇതോടെ 188,524 ആയി. ന്യൂയോർക്കിൽ ഇന്നലെ മാത്രം 8,658 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. നിലവിൽ അതീവ ഗുരുതരാവസ്ഥയിലൂടെയാണ് രാജ്യം കടന്നുപോകുന്നത്.