Wednesday 23 October 2019




തലസ്ഥാനത്ത് ഇനി അമേരിക്കൻ കണക്ഷൻ

By Sooraj Surendran .07 May, 2019

imran-azhar

 

 

തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ അമേരിക്കൻ കണക്ഷൻ തുറന്നു. ആസ്ട്രേലിയൻ അമേരിക്കൻ കണക്ടിവിറ്റി ലഭിക്കുന്നതോടെ തലസ്ഥാനത്തേക്ക് കൂടുതൽ വിനോദസഞ്ചാരികൾ എത്തുമെന്ന പ്രതീക്ഷയിലാണ് കേരള ടൂറിസം വകുപ്പ്. ആസ്ട്രേലിയൻ വിമാനക്കമ്പിനിയായ ജെറ്റ്സ്റ്റാർ നേരത്തെ തന്നെ ഈ സർവീസിനായി ശ്രമിച്ചിരുന്നെങ്കിലും അനുമതി നൽകിയില്ല. സിൽക്ക് എയറിന് പകരം സിംഗപ്പൂരിലേക്ക് സർവീസ് നടത്തുന്ന ബഡ്ജറ്റ് എയർലൈൻസായ സ്കൂട്ട് എയർലയൻസ് അമേരിക്കയിലേക്കും ആസ്ട്രേലിയയിലേക്കും കണക്ഷൻ സർവീസിന് തിരുവനന്തപുരത്ത് നിന്ന് ടിക്കറ്റ് നൽകുന്നുണ്ട്. എയർബസ് 320 ഇനത്തിൽപ്പെട്ട വിമാനങ്ങളാണ് സർവീസ് നടത്തുന്നത്. ഇതിൽ 180 പേർക്ക് യാത്ര ചെയ്യാനാകും.