Wednesday 24 April 2019


കേരളത്തെ വിഴുങ്ങിയ പ്രളയം: ഡാം തുറന്നതിൽ പാളിച്ച, സർക്കാർ പ്രതിക്കൂട്ടിൽ

By Sooraj Surendran .03 Apr, 2019

imran-azhar

 

 

കൊച്ചി: കേരളത്തെ വിഴുങ്ങിയ പ്രളയം മനുഷ്യനിർമ്മിതമാണെന്ന് തെളിയിക്കുന്ന അമിക്കസ് ക്യൂറിയുടെ റിപ്പോർട്ട് പുറത്ത്. പ്രളയം സംസ്ഥാനത്തെ വിഴുങ്ങിക്കൊണ്ടിരിക്കുമ്പോൾ സർക്കാർ ഡാമുകൾ തുറക്കാൻ സ്വീകരിച്ച നടപടി തെറ്റാണെന്നും റിപ്പോർട്ടിൽ പറയുന്നു. ഇതനുസരിച്ച് ഹൈക്കോടതിയിലാണ് അമിക്കസ് ക്യൂറി റിപ്പോർട്ട് സമർപ്പിച്ചത്. അപ്രതീക്ഷിതമായുണ്ടായ മഴയാണു പ്രളയ കാരണമെന്ന വാദത്തിൽ വസ്തുതയില്ല. കേരളത്തിൽ പെയ്ത മഴയുടെ അളവു രേഖപ്പെടുത്തുന്നതിനോ പഠിക്കുന്നതിനോ സംസ്ഥാനത്തു സംവിധാനങ്ങൾ തയാറായിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. വിഷയത്തിൽ വിശദമായ ജുഡീഷല്‍ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടു. 47 പേജുള്ള റിപ്പോർട്ടാണ് അമിക്കസ് ക്യൂറി കൊഡത്തിയിൽ സമർപ്പിച്ചത്. ഡാമുകളിൽ ജലനിരപ്പ് ക്രമാതീതമായി ഉയർന്നതിനാലാണ് ഡാമുകളിലെ ഷട്ടറുകൾ തുറന്നതെന്നായിരുന്നു സർക്കാർ വാദം. എന്നാൽ ഡാം തുറക്കുമ്പോൾ നൽകേണ്ട നിർേദശങ്ങളും ചട്ടങ്ങളും പാലിച്ചിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.