Tuesday 19 March 2024




അമൃത്സർ ട്രെയിൻ അപകടം; എട്ട് ട്രെയിനുകൾ റദ്ദാക്കി

By Sooraj Surendran.20 Oct, 2018

imran-azhar

 

 

അമൃത്സർ: ദസറ ആഘോഷങ്ങൾക്കിടയിൽ പഞ്ചാബിലെ അമൃത്സറിലുണ്ടായ ട്രെയിൻ അപകടത്തെ തുടർന്ന് എട്ട് ട്രെയിനുകൾ റദ്ദാക്കി. വെള്ളിയാഴ്ച്ചയോടെയാണ് ആഘോഷങ്ങൾ അപകടത്തിലേക്ക് വഴിമാറിയത്. ദസറ ആഘോഷങ്ങൾ പാളത്തിൽ നിന്നും ആസ്വദിച്ചുകൊണ്ടിരുന്ന കാണികൾ പടക്കം പൊട്ടുന്ന ശബ്ദം ഉണ്ടായതിനാൽ ട്രെയിൻ വരുന്നത് അറിയാതെ പോകുകയായിരുന്നു. ഇതാണ് അപകടത്തിന് കാരണമായത്. അപകടത്തിൽ അമ്പതിലേറെ പേരാണ് മരിച്ചത്. ഇതേ തുടർന്ന് അഞ്ച് ട്രെയിനുകൾ വഴിതിരിച്ച് വിടുകയും പത്ത് ട്രെയിനുകളുടെ സമയം പുനഃക്രമീകരിക്കുകയും ചെയ്തു.