Tuesday 19 March 2024




മന്‍മോഹന്‍ സിങ്ങിനെ പരിഹസിച്ച് അമിത് ഷാ

By കലാകൗമുദി ലേഖകൻ.08 Oct, 2018

imran-azhar


വിദേശത്ത് വായിച്ചത് സോണിയ നല്‍കിയ പ്രസംഗങ്ങള്‍

 

മദ്ധ്യപ്രദേശ്: മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെ പരിഹസിച്ച് ബിജെപി അധ്യക്ഷന്‍ അമിത് ഷാ. പ്രധാനമന്ത്രിയായിരിക്കെ വിദേശയാത്രയ്ക്ക് മന്‍മോഹന്‍ പോയത് യുപിഎ അദ്ധ്യക്ഷയായ സോണിയ ഗാന്ധി എഴുതിനല്‍കിയിരുന്ന പ്രസംഗങ്ങളുമായിട്ടാണെന്ന് അമിത് ഷാ. മദ്ധ്യപ്രദേശില്‍ സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് റാലിയിലാണ് മന്‍മോഹന്‍ സിംഗിനെതിരെ അമിത് ഷായുടെ പരിഹാസം. പ്രധാനമന്ത്രി നരേന്ദ്രമോദി നിരന്തരം വിദേശയാത്ര നടത്തുന്നതിനെതിരായ വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കുന്നതിനിടെയാണ് മന്‍മോഹന്‍ സിംഗിനെ കടന്നാക്രമിച്ച് അമിത് ഷാ രംഗത്തുവന്നത്.


മൗനി ബാബയായ മന്‍മോഹന്‍ സിംഗും ധാരാളം വിദേശയാത്രനടത്തിയിട്ടുണ്ട്. അദ്ദേഹത്തിന് നല്‍കിയിട്ടുള്ള കുറേ പേപ്പറുകളുമായി വിദേശത്തേക്ക് പോകും. എന്നിട്ട് അവിടെ അത് വായിച്ചതിന് ശേഷം തിരികെപ്പോരും. ഒരവസരത്തില്‍ മലേഷ്യയില്‍ വായിക്കേണ്ട പ്രസംഗം തായ്ലാന്‍ഡിലും അവിടെ വായിക്കേണ്ടത് മലേഷ്യയിലും വായിച്ചുവെന്നും അമിത് ഷാ പരിഹസിച്ചു.