By Sarath Surendran.14 Oct, 2018
ഹോഷങ്കബാദ് : ബിജെപിക്ക് മാത്രമെ ചായ വില്‍പ്പനക്കാരന്റെ മകനെ ഒരു ജനാധിപത്യ രാജ്യത്തിന്റെ പ്രധാനമന്ത്രി പദത്തിലേയ്ക്ക് ഉയർത്തി കൊണ്ട് വരാൻ സാധിക്കുകയുള്ളുവെന്ന് അമിത് ഷാ പറഞ്ഞു. മധ്യപ്രദേശിലെ ഹോഷങ്കബാദില്‍ നടന്ന റാലിയില്‍ സംസാരിക്കവെയാണ് അദ്ദേഹം.
അടുത്ത 50 വര്‍ഷത്തിനിടെ പഞ്ചായത്തു മുതല്‍ പാര്‍ലമെന്റ് വരെയുള്ള തിരഞ്ഞെടുപ്പുകളില്‍ ബി.ജെ.പി പതാക മാത്രമെ പാറുകയുള്ളൂവെന്നും മധ്യപ്രദേശില്‍ ബിജെപിയെ വിജയിപ്പിക്കുകയെന്നത് ജനങ്ങളുടെ ഉത്തരവാദിത്വമാണെന്നും അദ്ദേഹം പറഞ്ഞു.