Sunday 18 April 2021




അമിത് ഷായെയും യോഗി ആദിത്യനാഥിനെയും വധിക്കുമെന്ന് ഭീഷണി മെയില്‍; അന്വേഷണം തുടങ്ങി

By Web Desk.07 Apr, 2021

imran-azhar
 


മുംബൈ: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവരെ വധിക്കുമെന്ന് ഇ മെയില്‍ ഭീഷണി. ഇതിനായി 11 ചാവേറുകളെ നിയോഗിച്ചെന്ന ഭീഷണി ഇമെയില്‍ ലഭിച്ചതായി സിആര്‍പിഎഫ് അറിയിച്ചു.


ആരാധനാലയങ്ങളും മറ്റു പ്രധാന കേന്ദ്രങ്ങളും ആക്രമിക്കുമെന്നുമുള്ള സൂചനയും മെയിലില്‍ ഉണ്ടായിരുന്നതായി സിആര്‍പിഎഫ് അറിയിച്ചു. മെയില്‍ കുറച്ചു ദിവസം മുന്‍പാണ് മുംബൈ ഹെഡ് ഓഫിസില്‍ ലഭിച്ചത്.


സംഭവത്തില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ അന്വേഷണം തുടങ്ങി.