Tuesday 21 January 2020




ഇന്ത്യൻ ശിക്ഷാ നിയമവും ക്രിമിനൽ നടപടി ചാട്ടവും ഭേദഗതി ചെയ്യുമെന്ന് അമിത് ഷാ

By Chithra.08 Dec, 2019

imran-azhar

 

ന്യൂ ഡൽഹി : ഐപിസി, സിആർപിസി ചട്ടങ്ങളിൽ മാറ്റങ്ങൾ വരാനുള്ള സാധ്യത അംഗീകരിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഇവ ഭേദഗതി ചെയ്യാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പൂനെയിൽ നടന്ന ഡിജിപിമാരുടെയും ഐജിമാരുടെയും യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം സൂചിപ്പിച്ചത്.

 

ബലാത്സംഗം പോലെയുള്ള കുറ്റകൃത്യങ്ങളിൽ നീതി നടപ്പാക്കാൻ കാലതാമസമെടുക്കുന്നു എന്ന പരാതി വിവിധ കോണുകളിൽ നിന്ന് ഉയരുന്ന പശ്ചാത്തലത്തിലാണ് നിയമത്തിൽ ഭേദഗതി വരുത്തുന്നതിനെപ്പറ്റി മന്ത്രിയുടെ പ്രഖ്യാപനം.

 

ബലാത്സംഗ കേസുകളിലും കൊലപാതക കേസുകളിലും വിചാരണ നടപടികൾ വേഗത്തിലാക്കാൻ സഹായകമാകുന്ന രീതിയിൽ ഐപിസിയും സിആർപിസിയും ഭേദഗതി ചെയ്യുമെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി. കിഷൻ റെഡ്ഢി സൂചിപ്പിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട നിർദേശങ്ങൾ സമർപ്പിക്കാൻ സംസ്ഥാനങ്ങളോട് ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടിരുന്നു.