Tuesday 19 March 2024




ഛത്തീസ്ഗഡ് തിരഞ്ഞെടുപ്പ്: കോൺഗ്രസിനെ പരോക്ഷമായി വിമർശിച്ച് അമിത് ഷാ

By Sooraj Surendran .10 Nov, 2018

imran-azhar

 

 

റായ്പൂർ: ഛത്തീസ്ഗഡിൽ തിരഞ്ഞെടുപ്പ് നടക്കുന്നതിന് മുൻപായി കോൺഗ്രസിനെ പരോക്ഷമായി വിമർശിച്ച് ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ രംഗത്ത്. മാവോയിസമാണ് പരിവര്‍ത്തനത്തിനുള്ള ഉപാധിയെന്നു വിശ്വസിക്കുന്ന പാര്‍ട്ടിക്കു വിജയിക്കാനാവില്ലെന്നായിരുന്നു അമിത് ഷായുടെ വിമർശനം. നവംബർ 12നും 20നുമാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. നാഗരിക നക്സലുകൾ ഛത്തീസ്ഗഡിലെത്തി യുവാക്കളെ വഴിതെറ്റിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും കുറ്റപ്പെടുത്തിയിരുന്നു.

 

അതേസമയം തിരഞ്ഞെടുപ്പിൽ ബിജെപി അധികാരത്തിലെത്തുമെന്നും അമിത് ഷാ പറഞ്ഞു. രമണ്‍ സിങ് സര്‍ക്കാര്‍ കാര്യക്ഷമമായ ഭരണമാണ് നടപ്പാക്കിയതെന്നും ജനങ്ങൾക്കായി പ്രായോഗികമായ ക്ഷേമപദ്ധതികളും അദ്ദേഹം നടപ്പാക്കിയെന്നും അമിത് ഷാ പറഞ്ഞു. പാര്‍ട്ടി പ്രകടനപത്രിക പുറത്തിറക്കിയ ശേഷം സംസാരിക്കുകയായിരുന്നു അമിത് ഷാ.