Friday 18 October 2019




മോദി ഭരണത്തിൽ ഇന്ത്യയുടെ ദേശീയ സുരക്ഷ ശക്തിപ്പെട്ടു; അമിത് ഷാ

By Sooraj Surendran.10 Oct, 2019

imran-azhar

 

 

സാംഗ്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭരണത്തെ വാനോളം പുകഴ്ത്തി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. മോദിയുടെ തുടർച്ചയായ ഭരണത്തിൽ ഇന്ത്യയുടെ ദേശീയ സുരക്ഷ ശക്തിപ്പെട്ടുവെന്ന് അമിത് ഷാ പറഞ്ഞു. കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കുന്നതിൽ മോദി യാതൊരു വിട്ടുവീഴ്ചക്കും തയ്യാറാകാതെ നിസ്തുലമായ പ്രവർത്തനം നടത്തിയെന്നും അമിത ഷാ പറഞ്ഞു. മഹാരാഷ്ട്രയിലെ സാംഗ്ലിയിൽ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ സംസാരിക്കവെയാണ് അമിത് ഷായുടെ പ്രതികരണം. ഒരു സൈനികന്റെ വീരമൃത്യുവിനു പകരം 10 ശത്രുക്കളുടെ ജീവനെടുക്കാൻ ഇന്ത്യ പ്രാപ്തരായി കഴിഞ്ഞുവെന്നും അമിത് ഷാ ആഞ്ഞടിച്ചു. ബാലക്കോട്ട് വ്യോമസേന നടത്തിയ പ്രത്യാക്രമണത്തിൽ നിന്നും ഇത് ലോകത്തിന് വ്യക്തമായെന്നും അദ്ദേഹം പറഞ്ഞു. അതേസമയം കശ്മീരിന്റെ പ്രത്യേക പദവി നീക്കിയ എൻ‌ഡി‌എ സർക്കാരിന്റെ നീക്കത്തെ എതിർത്ത കോൺഗ്രസിനെയും എൻസിപിയെയും ഷാ രൂക്ഷമായി വിമർശിച്ചു.