Wednesday 08 April 2020




കോൺഗ്രസിന് വയറുവേദനയാണ്; പരിഹാസവുമായി അമിത് ഷാ

By Sooraj Surendran .14 Dec, 2019

imran-azhar

 

 

ഗിരിദി: പൗരത്വ നിയമ ഭേദഗതി ബിൽ പാസായതിനെ തുടർന്നുണ്ടായ സംഭവവികാസങ്ങളിൽ പ്രതികരണവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾക്ക് ബിൽ പാസായതോടെ വയറുവേദന തുടങ്ങിയിരിക്കുകയാണെന്നും അമിത് ഷാ കുറ്റപ്പെടുത്തി. നിലവിലുണ്ടാകുന്ന പ്രശ്നങ്ങൾക്ക് കാരണം കോൺഗ്രസാണെന്നും അമിത് ഷാ കുറ്റപ്പെടുത്തി. മോദി സർക്കാർ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ജനങ്ങളുടെ സംസ്‌കാരം, ഭാഷ, രാഷ്ട്രീയാവകാശങ്ങള്‍ തുടങ്ങിയവയിൽ കൈകടത്തുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ജാർഖണ്ഡിൽ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അമിത് ഷാ. വെള്ളിയാഴ്ചയാണ് പൗരത്വ നിയമ ഭേദഗതി ബിൽ രാഷ്‌ട്രപതി പാസാക്കിയത്.