Saturday 11 July 2020




പ്രതിപക്ഷത്തിന്റെ എതിർപ്പിൽ ഭയപ്പെടുന്നില്ല, പൗരത്വ നിയമം പിൻവലിക്കില്ലെന്ന് അമിത് ഷാ

By Sooraj Surendran .21 Jan, 2020

imran-azhar

 

 

ലക്‌നൗ: കേന്ദ്രസർക്കാരിന്റെ പൗരത്വ ഭേദഗതി നിയമത്തിൽ നിലപാട് വ്യക്തമാക്കി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രംഗത്ത്. പ്രതിപക്ഷത്തിന്റെ ഇത്തരം ഭീഷണികൾ ഒരുപാട് കണ്ടിട്ടുള്ളതാണെന്നും ഇതിൽ ഭയപ്പെടുന്നില്ലെന്നും പൗരത്വ നിയമം പിൻവലിക്കില്ലെന്നും അമിത് ഷാ പറഞ്ഞു. പ്രതിപക്ഷത്തിന്റെ നിലവിലെ എതിർപ്പ് വോട്ട് ബാങ്ക് ലക്ഷ്യം വെച്ചാണെന്നും ഷാ പ്രതികരിച്ചു. പൗരത്വ നിയമത്തെ കുറിച്ച് കോൺഗ്രസിന് ആധികാരികമായ വിവരമില്ലെന്നും, കോൺഗ്രസ് നുണ പ്രചാരണം നടത്തുകയാണെന്നും ഷാ പറഞ്ഞു. പൗരത്വ നിയമവുമായി ബന്ധപ്പെട്ട് ചർച്ചയ്ക്ക് പ്രതിപക്ഷത്തെ വെല്ലുവിളിക്കുകയാണെന്നും അമിത് ഷാ പറഞ്ഞു. പ്രതിപക്ഷത്തിന് യാഥാർഥ്യത്തെ മനസിലാക്കാൻ സാധിക്കുന്നില്ലെന്നും ഷാ കുറ്റപ്പെടുത്തി.