Wednesday 08 April 2020




കശ്മീരിലെ അവസ്ഥയെക്കുറിച്ച് ചോദിക്കാൻ രാഹുലിന് എന്തവകാശം? അമിത് ഷാ

By Sooraj Surendran .24 Feb, 2019

imran-azhar

 

 

ന്യൂ ഡൽഹി: കശ്മീരിലെ പുൽവാമയിലുണ്ടായ ഭീകരാക്രമണത്തിൽ കോൺഗ്രസിനും, കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്കുമെതിരെ രൂക്ഷ വിമർശനവുമായി ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ. കശ്മീരിലെ ഇന്നത്തെ അവസ്ഥയെക്കുറിച്ച് ചോദിക്കാൻ രാഹുൽ ഗാന്ധിക്ക് ഒരു അവകാശവുമില്ലെന്നും, കശ്മീരിലെ നിലവിലെ അവസ്ഥയ്ക്ക് കാരണം ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്‌റുവാണെന്നും അമിത് ഷാ കുറ്റപ്പെടുത്തി. കാശ്മീരിനെ തിരിച്ചുപിടിക്കാൻ സൈന്യം സജ്ജരായപ്പോൾ അവരെ തടഞ്ഞത് നെഹ്‌റു ആണെന്നും, ബിജെപി മാത്രമാണ് കാശ്മീരിനെ വിട്ടുനൽകാനാകില്ലെന്ന് തുറന്നടിച്ചതെന്നും അമിത് ഷാ പറഞ്ഞു.