Wednesday 08 April 2020




രാജ്യം ഭരിക്കുന്നത് കോൺഗ്രസല്ല, മോദിയാണ് തീർച്ചയായും തിരിച്ചടിക്കും: അമിത് ഷാ

By Sooraj Surendran .17 Feb, 2019

imran-azhar

 

 

ലക്കിംപൂർ: പുൽവാമയിലെ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ കോൺഗ്രസിനെ പരസ്യമായി വിമർശിച്ച് ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ രംഗത്ത്. പുൽവാമയിലുണ്ടായ ഭീകരാക്രമണത്തിന് ഇന്ത്യ ശക്തമായ തിരിച്ചടി നൽകുകും കാരണം കോൺഗ്രസല്ല ഇന്ത്യ ഭരിക്കുന്നത് മോദിയാണെന്നും അമിത് ഷാ കോൺഗ്രസിനെ പരസ്യമായി പരിഹസിച്ചു. ഭീകരവാദത്തെ വേരോടെ പിഴുതെറിയുമെന്നും അമിത് ഷാ പറഞ്ഞു. ലക്കിംപൂരിലെ തിരഞ്ഞെടുപ്പ് പ്രസംഗത്തിനിടെയാണ് അമിത് ഷായുടെ പ്രതികരണം. ഭീകരവാദത്തെ വേരോടെ പിഴുതെറിയാനുള്ള കരുത്തും തന്റേടവുമുള്ള പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദിയെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.