Thursday 20 September 2018



അമ്മയുടെ വിവാദ തീരുമാനം; സോണിയ തിലകന്റെ പ്രതികരണം

By Sooraj S.29 Jun, 2018

imran-azhar

 

 

താര സംഘടനയായ അമ്മയിലേക്ക് തിരിച്ചെടുത്തതിനെ ചൊല്ലിയുള്ള വിവാദങ്ങൾ കെട്ടടങ്ങുന്നതിന് മുൻപ് തന്നെ ചില വെളിപ്പെടുത്തലുകളുമായി രംഗത്തെത്തിയിരിക്കുകയാണ് നടൻ തിലകന്റെ മകൾ ഡോക്ടർ സോണിയ തിലകൻ. നടിയെ അക്രമിച്ചതുമായി ബന്ധപ്പെട്ട് സംഘടനയിൽ നിന്നും പുറത്താക്കിയ ദിലീപിനെ കേസുപോലും കഴിയാതെ പരാതിക്കാരിയായ നടി ഉൾപ്പെട്ട സംഘടനയിലേക്ക് തിരിച്ചെടുത്തതിന് പിന്നിലുള്ള ഔചിത്യം എന്താണെന്നാണ് സോണിയ ഉന്നയിക്കുന്ന ചോദ്യം. മാത്രമല്ല വർഷങ്ങൾക്ക് മുൻപ് തന്റെ അച്ഛനായ തിലകനെ സംഘടനയിൽ നിന്നും പുറത്താക്കിയിരുന്നു. തുടർന്ന് അച്ഛന് പറയാനുള്ളത് കേൾക്കുകയോ, തിരിച്ചെടുക്കുകയോ സംഘടന ചെയ്തില്ല. തിലകന്റെ അഭിനയ അവസരങ്ങൾ തടസപ്പെടുത്തുകയും ചെയ്‌തെന്ന് സോണിയ തിലകൻ മാധ്യമങ്ങളോട് പറഞ്ഞു. സംഘടനയുടെ വിലക്കിനെ തുടർന്ന് തിലകൻ മോഹൻലാലിന് കത്തെഴുതിയെന്നും എന്നാൽ ആ കത്തിന് മറുപടി നല്കാൻ പോലും ആരും മാന്യത കാണിച്ചില്ല എന്നും സോണിയ പറഞ്ഞു. സംഘടനയ്ക്ക് വ്യക്തി താല്പര്യങ്ങൾ മാത്രമാണുള്ളതെന്നും നിഷ്പക്ഷമായ തീരുമാനങ്ങൾ എടുക്കാൻ സംഘടന ശ്രമിക്കുന്നില്ലെന്നും സോണിയ പ്രതികരിച്ചു.