Thursday 20 September 2018



ദിലീപിനെ അമ്മയിലേക്ക് തിരിച്ചെടുത്ത വിഷയത്തിൽ പ്രതികരണവുമായി നടി രേവതി

By Sooraj S.28 Jun, 2018

imran-azhar

 

 

തിരുവനന്തപുരം: കൊച്ചിയിൽ പ്രമുഖ നടിയെ ആക്രമിച്ച കേസിൽ അറസ്റ്റിലായതോടെയാണ് ദിലീപിനെ താര സംഘടനയായ അമ്മയിൽ നിന്നും പുറത്താക്കിയത്. എന്നാൽ മോഹൻലാൽ പ്രസിഡന്റായി അധികാരമേറ്റശേഷമാണ് ദിലീപിനെ അമ്മയിലേക്ക് വീണ്ടും തിരിച്ചെടുത്തിരിക്കുന്നത്. ഈ വാർത്തയാണ് മലയാള സിനിമ ഇൻഡസ്ട്രിയിൽ ഏറെ വിവാദമായിരിക്കുന്നത്. എന്നാൽ ഈ വിഷയത്തിൽ പ്രധാന വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് നടിയും അമ്മയിലെ അംഗവുമായ രേവതി. ദിലീപിനെ തിരിച്ചെടുക്കുന്ന വിഷയം യോഗ അജണ്ടയിൽ ഇല്ലായിരുന്നുവെന്നാണ് രേവതി പറയുന്നത്. അമ്മയുടെ തീരുമാനം പുനഃപരിശോദിക്കണമെന്നും രേവതി പറഞ്ഞു. രേവതിയുടെ ഈ വെളിപ്പെടുത്തൽ പുറത്തുവരുമ്പോൾ സംഭവവുമായി ബന്ധപ്പെട്ട് ദുരൂഹതകൾ കൂടിക്കൂടി വരുകയാണ്. മാത്രമല്ല സംഭവത്തിൽ ഗണേഷ് കുമാറും മുകേഷും അടക്കമുള്ളവർ പ്രതികരിക്കാത്ത സാഹചര്യത്തിലാണ് രേവതിയുടെ പ്രതികരണം.