Friday 24 November 2017

അമ്മ വാർത്താസമ്മേളനം : മാധ്യമപ്രവർത്തകരുടെ ചോദ്യത്തോടു താരങ്ങൾ പ്രതികരിച്ച രീതി ശരിയായില്ലെന്ന് കോടിയേരി ബാലകൃഷ്ണൻ

By BINDU PP.08 Jul, 2017

imran-azhar

 

 


കൊച്ചി : അമ്മ സംഘടന വിളിച്ചുചേർത്ത വാർത്താസമ്മേളനം ഏറെ വിവാദമായിരുന്നു. മാധ്യമങ്ങളിൽ ഇതിനെതിരെ ചർച്ചകളേറെ നടന്നിരുന്നു. വാർത്താസമ്മേളനത്തിൽ മോശമായി പെരുമാറിയ താരങ്ങൾക്ക് ഉപദേശവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. മാധ്യമപ്രവർത്തകരുടെ ചോദ്യത്തോടു താരങ്ങൾ പ്രതികരിച്ച രീതി ശരിയായില്ല. സിനിമയല്ല ജീവിതം. സംഘടനയെ സംഘടനയായേ ജനം കാണൂ. പൊതുവേദികളിൽ സിനിമക്കാരും ശ്രദ്ധിക്കണമെന്നും കോടിയേരി പ്രമുഖ മാധ്യമത്തിന്റെ വാർത്ത പരിപാടിയിൽ പറഞ്ഞു.ടിയെ ആക്രമിച്ച കേസിൽ പുതിയ വിവരങ്ങൾ പൊലീസിനു ലഭിച്ചു. അതുകൊണ്ടാണ് ഇപ്പോഴത്തെ അന്വേഷണം നടക്കുന്നത്. ഗൂഢാലോചനയെക്കുറിച്ച് ആദ്യം സൂചന ഇല്ലായിരുന്നുവെന്നും കോടിയേരി പറഞ്ഞു.