Friday 24 September 2021




നിറയെ പൂക്കൾ ഒക്കെ ആയി അവളുടെ ഇഷ്ടം പോലെ തന്നെ യാത്രയായി, ഈ ലോകം നമുക്കൊന്നും ചേർന്നതല്ല ഖൽബെ... വിങ്ങിപ്പൊട്ടി സുഹൃത്തുക്കൾ

By Sooraj Surendran.23 Jul, 2021

imran-azhar

 

 

ട്രാൻസ്‌ജെൻഡർ ആക്ടിവിസ്റ്റ് അനന്യ അലക്സ് കുമാരിയെ കഴിഞ്ഞ ദിവസമാണ് കൊച്ചിയിലെ ഫ്ലാറ്റിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്.

 

ലിംഗമാറ്റ ശാസ്ത്രക്രിയയിലെ പാളിച്ചകൾ മൂലം കഴിഞ്ഞ കുറെ ദിവസങ്ങളായി നരകയാതനകൾ അനുഭവിക്കുകയായിരുന്നു അനന്യ. ഇതിൽ മനംനൊന്താണ് അനന്യ ആത്മഹത്യ ചെയ്തതെന്നാണ് പോലീസിന്റെ കണ്ടെത്തൽ.

 

ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും തങ്ങളുടെ പ്രിയ സുഹൃത്തിന്റെ വിയോഗം ഇതുവരെ വിശ്വസിക്കാനായിട്ടില്ല. ഹൃദയം നുറുങ്ങുന്ന വേദന ഉള്ളിന്റെ ഉള്ളിൽ കടിച്ചമർത്തി അനന്യക്ക് യാത്രാമൊഴി നൽകുകയാണ് സുഹൃത്തുക്കൾ.

 

അനന്യയുടെ സുഹൃത്തും ചലച്ചിത്ര പ്രവർത്തകനുമായ എബി ജോസഫ് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ് ആരുടെയും കണ്ണ് നനയിക്കുന്നതാണ്.


"മേക്കപ്പ് ഒക്കെ ചെയ്ത് ചമഞ്ഞു നടക്കാൻ ഇഷ്ടമാരുന്നു അവൾക്ക്. ചമഞ്ഞൊരുങ്ങി നിറയെ പൂക്കൾ ഒക്കെ ആയി അവളുടെ ഇഷ്ടം പോലെ തന്നെ യാത്രയായി..

 

ഉള്ളു വിങ്ങി പൊട്ടിയാലും സന്തോഷത്തോടെ യാത്രയാകുന്നു നിന്നെ...

 

ഈ ലോകം നമുക്കൊന്നും ചേർന്നതല്ല ഖൽബെ...

 

വീണ്ണിലൊരു നക്ഷത്രമായി,

 

ലിംഗഭേദം ഇല്ലാത്തോരു ലോകത്ത് മാലാഖയായി വാഴുക.
ഇനി യുള്ള കൂട്ടായ്മ കാലം ദൂരെ നിന്നെ കാണുമ്പോ കൈ നീട്ടിയുള്ള നിന്റെ കെട്ടി പിടിത്തം എനിക്ക് മിസ്സ്‌ ചെയ്യും.

 

സന്തോഷം മുഴുവൻ കാണിച്ചുള്ള നിന്റെ ചിരി എനിക്ക് മിസ്സ്‌ ചെയ്യും.

 

കല പില വർത്താനം മിസ്സ്‌ ചെയ്യും. എന്നാലും
അത്രയേറെ സ്നേഹിച്ചതിനാൽ നിറഞ്ഞ മനസോടെ"