Tuesday 21 January 2020




സ്ത്രീകൾക്കെതിരായ അതിക്രമം: അന്വേഷണം പൂർത്തിയാക്കാൻ ഒരാഴ്ച, 21 ദിവസത്തിനകം വധശിക്ഷ

By Sooraj Surendran .10 Dec, 2019

imran-azhar

 

 

അമരാവതി: സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ പീഡനങ്ങൾ ഗണ്യമായി വർധിക്കുന്ന സാഹചര്യത്തിൽ ഇവ തടയാൻ നിയമ നിർമാണത്തിനൊരുങ്ങി ആന്ധ്രാ സർക്കാർ. ഇതനുസരിച്ച് സ്ത്രീകൾക്കെതിരായ പീഡന കേസുകളിൽ ഒരാഴ്ചക്കുള്ളിൽ അന്വേഷണം പൂർത്തിയാക്കുകയും, 21 ദിവസത്തിനകം വധശിക്ഷ നടപ്പിലാക്കുകയും വേണമെന്നാണ് സർക്കാർ മുന്നോട്ട് വെക്കുന്ന പ്രധാന നിർദേശം. നിർദേശങ്ങളടങ്ങിയ ബിൽ മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡി ബുധനാഴ്ച നിയമസഭയിൽ അവതരിപ്പിക്കും.

 

ഹൈദരാബാദിൽ യുവതിയെ ക്രൂര ബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയ കേസിലെ പ്രതികളെ വെടിവെച്ചുകൊന്ന പോലീസ് നടപടിയെ അഭിനന്ദിച്ച് ജഗൻ മോഹൻ റെഡ്ഡിരംഗത്ത് വന്നിരുന്നു. അതേസമയം ഒരാഴ്ചയ്ക്കുള്ളിൽ അന്വേഷണം പൂർത്തിയാക്കുക എന്നതും നിലവിലെ സംവിധാനങ്ങൾവെച്ച് ദുഷ്കരമാണെന്നതാണ് മറ്റൊരു വസ്തുത. ബലാത്സംഗ കേസുകളുടെ വിചാരണയ്ക്കായി എല്ലാ ജില്ലകളിലും പ്രത്യേക കോടതികൾ സ്ഥാപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.