Wednesday 22 May 2019


ജര്‍മ്മനിയില്‍ നാലാം തവണയും ആഞ്ചല മര്‍ക്കല്‍

By praveen prasannan.25 Sep, 2017

imran-azhar

ബെര്‍ലിന്‍: ജര്‍മ്മനിയില്‍ ആഞ്ചല മര്‍ക്കല്‍ ചാന്‍സലറായി നാലാം തവണയും തെരഞ്ഞെടുക്കപ്പെടുമെന്ന് എക്സിറ്റ് പോള്‍ ഫലം. ആഞ്ചല മര്‍ക്കലിന്‍റെ യാസ്ഥാസ്ഥിക സി ഡി യു/ സി എസ് യു സഖ്യം 32.5 ശതമാനം വോട്ടുകള്‍ നേടിയിട്ടുണ്ടെന്നാണ് എക്സിറ്റ് പോളില്‍ കാണുന്നത്.

സഖ്യ കക്ഷിയായ എസ് പി ഡി 20 ശതമാനം വോട്ട് നേടി. ആഞ്ചല മര്‍ക്കല്‍ സഖ്യ ക്ഷി സര്‍ക്കാരുണ്ടാക്കുമെന്നാണ് സൂചന. മര്‍ക്കലിന്‍റെ എതിരാളികളായ മധ്യ ഇടത് സോഷ്യല്‍ ഡെമോക്രാറ്റ്സ് ,( ഇപ്പോള്‍ ഇവര്‍ മര്‍ക്കലിന്‍റെ മഹാസഖ്യത്തില്‍ ഉള്‍പ്പെടുന്നു) 20 ശതമാനം വോട്ട് നേടി.

തീവ്ര വലത് കക്ഷിയായ എ എഫ് ഡി 13. 5 ശതമാനം വോട്ട് നേടി മൂന്നാമതെത്തി. അതേസമയം മധ്യ ഇടത് സോഷ്യല്‍ ഡെമോക്രാറ്റ്സ് പ്രതിപക്ഷത്തിരിക്കുമെന്ന് പ്രഖ്യാപിച്ചു,

ഫ്രീ ഡെമോക്രാറ്റ്സിനെയും പരിസ്ഥിതിവാദികളായ ഗ്രീന്‍സിനെയും കൂട്ടി മെര്‍ക്കലിന് ഭരിക്കാനാകും എന്നാണ് കരുതുന്നത്.