By Chithra.21 Nov, 2019
ടൊറോന്റോ : കാനഡയിൽ ജസ്റ്റിൻ ട്രൂഡോയുടെ പുതിയ മന്ത്രിസഭയിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങി ഇന്ത്യൻ വംശജയായ അനീറ്റാ ആനന്ദ്. ഇതോടെ രാജ്യത്തെ മന്ത്രിസഭയിലെ ആദ്യ ഹിന്ദുവാകും അനീറ്റാ.
ട്രൂഡോ മന്ത്രിസഭയിൽ പൊതു സേവനവും സംഭരണവുമാണ് അനീറ്റാ കൈകാര്യം ചെയ്യാൻ പോകുന്ന വകുപ്പുകൾ. അനീറ്റയെ കൂടാതെ മറ്റ് മൂന്ന് ഇന്തോ-കനേഡിയൻ വംശജരും മന്ത്രിസഭയിൽ അംഗങ്ങളാണ്. ഈ മൂന്ന് പേരും കഴിഞ്ഞ ട്രൂഡോ മന്ത്രിസഭയിൽ സാന്നിധ്യമറിയിച്ചിരുന്നു. അതിനാൽ തന്നെ അനീറ്റയുടെ ഉൾപ്പെടുൽ പ്രാധാന്യമർഹിക്കുന്നു.
ഒക്ടോബറിൽ നടന്ന ഫെഡറൽ ഇലക്ഷനിലാണ് അനീറ്റാ ആദ്യമായി ഹൗസ് ഓഫ് കോമൺസിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. ലിബറൽ പാർട്ടിയുടെ വെബ്സൈറ്റ് പ്രകാരം 35 വർഷമായി കാനഡയിൽ ജീവിക്കുന്ന അനീറ്റ പണ്ഡിതയും, അഭിഭാഷകയും നാല് കുട്ടികളുടെ അമ്മയുമാണ്.