Thursday 27 June 2019




മകന്റെ മരണത്തിന് നഷ്ടപരിഹാരത്തുക വാങ്ങി മടങ്ങുന്ന വഴി അമ്മ ബൈക്ക് അപകടത്തില്‍ മരിച്ചു.

By online desk.22 Dec, 2018

imran-azhar

 

 

അഞ്ചാലുംമൂട്: ബൈക്ക് അപകടത്തില്‍ മകന്‍ മരിച്ചതിന്റെ നഷ്ടപരിഹാരത്തുക വാങ്ങി മടങ്ങി വരുന്ന വഴി അമ്മ ബൈക്ക് അപകടത്തില്‍ മരിച്ചു. പെരിനാട് വില്ലേജ് ജങ്ഷന് സമീപം ചിറയില്‍ വടക്കതില്‍ സുരേഷ്‌കുമാറിന്റെ ഭാര്യ സതി (49)യാണ് മരിച്ചത്. മകന്റെ അപകടത്തിന് സമാനമായ ബൈക്കപകടം തന്നെയാണ് മാതാവിന്റെയും ദാരുണാന്ത്യത്തിന് കാരണമായത്. അവസാനവര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥിയായിരിക്കെയാണ് നാല് വര്‍ഷം മുന്‍പ് സതിയുടെ മകന്‍ റനില്‍കുമാര്‍ ബൈക്കപകടത്തില്‍ മരിച്ചത്. പള്ളിപ്പുറത്ത് വെച്ചായിരുന്നു അപകടം സംഭവിച്ചത്. മകന്റെ മരണത്തിന്റെ നഷ്ടപരിഹാരത്തുക വാങ്ങി തിരികെ വരുമ്പോള്‍ ബൈക്കപകടത്തില്‍ സതിയും ലോകത്തോട് വിടപറയുകയായിരുന്നു. ആദ്യ ഗഡു വാങ്ങി മടങ്ങുമ്പോഴായിരുന്നു അപകടം നാവായിക്കുളത്തുവെച്ച് മറ്റൊരു ബൈക്കുമായി കൂട്ടിയിടിച്ച് അപകടത്തില്‍പ്പെടുകയായിരുന്നു. ഗുരുതര പരിക്കേറ്റ സതി വ്യാഴാഴ്ച പുലര്‍ച്ചെ മരണത്തിന് കീഴടങ്ങി. ബൈക്ക് ഓടിച്ചിരുന്ന സുരേഷ്‌കുമാറിന് നിസ്സാരപരിക്കു മാത്രമാണുണ്ടായത്. മകള്‍ രേഷ്മ അവസാനവര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയാണ്.