Saturday 18 November 2017

അണ്ണാ ഡിംഎംകെ ജനറല്‍ കൗണ്‍സില്‍ യോഗം ഇന്ന്

By BINDU PP.12 Sep, 2017

imran-azhar

 

 


ചെന്നൈ : അണ്ണാ ഡിംഎംകെ ജനറല്‍ കൗണ്‍സില്‍ യോഗം ഇന്ന് ചെന്നൈയില്‍ നടക്കും. മുഖ്യമന്ത്രി എടപ്പാടി പളനിസാമി, ഉപമുഖ്യമന്ത്രി ഒ പനീര്‍സെല്‍വം എന്നിവരാണ് യോഗം വിളിച്ചത്.പാര്‍ട്ടി ജനറല്‍ സെക്രട്ടറി പദവിയില്‍ നിന്നും വി കെ ശശികലയെ മാറ്റുന്ന തീരുമാനം ഇന്നത്തെ യോഗത്തില്‍ കൈക്കൊണ്ടേക്കും.പാര്‍ട്ടി മേല്‍നോട്ടത്തിനായി രൂപീകരിച്ച സ്റ്റിയറിങ് കമ്മറ്റിയില്‍ സെക്രട്ടറിയായി ഒ. പനീര്‍ശെല്‍വത്തെയും, ഡെപ്യൂട്ടി സെക്രട്ടറിയായി മുഖ്യമന്ത്രി എടപ്പാടി പളനിസാമിയെും തിരഞ്ഞെടുത്ത തീരുമാനത്തിനും യോഗം അംഗീകാരം നല്‍കും. ജനറല്‍ കൗണ്‍സില്‍ യോഗത്തിനെതിരെ ടിടിവി ദിനകരന്‍ പക്ഷം കോടതിയെ സമീപിച്ചെങ്കിലും, യോഗത്തിന് മദ്രാസ് ഹൈക്കോടതി അനുവാദം നല്‍കുകയായിരുന്നു.യോഗത്തിന് ബംഗലൂരു കോടതി സ്റ്റേ അനുവദിക്കുകയും ചെയ്തു. ഇതേത്തുടര്‍ന്നുള്ള അനിശ്ചിതത്വത്തിനിടെ മദ്രാസ് ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ച് ജനറല്‍ കൗണ്‍സില്‍ യോഗത്തിന് അനുമതി നല്‍കുകയായിരുന്നു.