Saturday 11 July 2020




വാളയാറില്‍ വീണ്ടും പീഡനം: 20~കാരി ജീവനൊടുക്കി

By Subha Lekshmi B R.09 Mar, 2017

imran-azhar

വാളയാര്‍: സഹോദരിമാരുടെ ദുരൂഹമരണം സമൂഹമനസ്സാക്ഷിക്ക് മുന്നില്‍ ചോദ്യചിഹ്നമായി നില്‍ക്കെ പാലക്കാട് ജില്ളയിലെ വാളയാറില്‍ നിന്നും വീണ്ടും പീഡന വാര്‍ത്ത. വിഷം കഴിച്ച് അവശ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട യുവതി മരിച്ചതിനെ തുടര്‍ന്ന് നടത്തിയ പോസ്റ്റുമോര്‍ട്ടത്തിലാണ് ബലാത്സംഗത്തിന് ഇരയായെന്ന് കണ്ടെത്തിയത്. ഇതേ തുടര്‍ന്ന് ഇവരുടെ അയല്‍വാസിയായ രതീഷിനെ പൊലീസ് അറസ്റ്റുചെയ്തു.

 

ഇരുപത് വയസ്സുകാരിയാണ് പീഡിപ്പിക്കപ്പെട്ടത്. കഴിഞ്ഞ കുറേ നാളുകളായി യുവതി കടുത്ത മാനസിക വിഷമത്തിലായിരുന്നു. പിന്നീടാണ്വിഷം ഉളളില്‍ചെന്ന് അവശ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടത്. ചികിത്സയിലിരിക്കെ തിങ്കളാഴ്ചയാണ് മരിച്ചത്. പോസ്റ്റുമോര്‍ട്ടത്തില്‍ പീഡന വിവരം വെളിപ്പെട്ടതോടെയാണ്
അന്വേഷണം നടന്നത്. ഇതേ തുടര്‍ന്ന് അയല്‍വാസിയായ രതീഷിനെ ഇന്ന് പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.