Tuesday 20 August 2019




ശബരിമലയിൽ ദർശനം നടത്തിയെന്നവകാശപ്പെട്ട് കൊല്ലം സ്വദേശിനിയായ യുവതി രംഗത്ത്

By Sooraj Surendran .09 Jan, 2019

imran-azhar

 

 

പത്തനംതിട്ട: ശബരിമലയിൽ ദർശനം നടത്തിയെന്ന അവകാശവാദവുമായി കൊല്ലം സ്വദേശിനിയായ യുവതി രംഗത്ത്. മഞ്ജുവാണ് താൻ കഴിഞ്ഞ ദിവസം പുലർച്ചെ സന്നിധാനത്തെത്തി ദർശനം നടത്തിയെന്ന് പറയുന്നത്. എന്നാൽ ഇതേ കുറിച്ച് വ്യക്തമായ സ്ഥിതീകരണം ഉണ്ടായിട്ടില്ല. എന്നാൽ മഞ്ജു സന്നിധാനത്തെത്തുന്ന ദൃശ്യം സാമൂഹ്യമാധ്യമങ്ങളിൽ പുറത്തുവിട്ടു. മഞ്ജു ദലിത് മഹിള ഫെഡറേഷൻ നേതാവാണ്. പ്രചരിപ്പിക്കുമ്പോഴും വാദം ഉന്നയിക്കുമ്പോഴും ഇതേക്കുറിച്ച് ഔദ്യോഗികമായ സ്ഥിതീകരണം ഉണ്ടായിട്ടില്ല. ‘നവോത്ഥാന കേരളം ശബരിമലയിലേക്ക്’ എന്ന ഫേസ്ബുക്ക് പേജിലാണ് ദൃശ്യങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്.