Wednesday 24 April 2019


റോഷന്‍ ആന്‍ഡ്രൂസിനെതിരെ ആന്‍വിന്‍ ആന്റണിയും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും ഡിജിപിക്ക് പരാതി നല്‍കി

By Sooraj Surendran .18 Mar, 2019

imran-azhar

തിരുവനന്തപുരം: റോഷന്‍ ആന്‍ഡ്രൂസിനെതിരെ ഡിജിപിക്ക് പരാതി നല്‍കി. ആല്‍വിന്‍ ആന്റണിയും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനുമാണ് പരാതി നല്‍കിയത്. റോഷന്‍ ആന്‍ഡ്രൂസുമായി സഹകരിക്കില്ലെന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ വ്യക്തമാക്കി. പറഞ്ഞ് തീര്‍ക്കാവുന്ന പ്രശ്‌നം അക്രമത്തിലെത്തിച്ചുവെന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ആരോപിച്ചു. പരാതിയില്‍ നടപടി വേഗത്തിലാക്കുമെന്ന് ഡി ജി പി ഉറപ്പ് നല്‍കി. സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ് വീട്ടില്‍ കയറി ആക്രമിച്ചെന്ന് നിര്‍മ്മാതാവ് ആല്‍വിന്‍ ആന്റണി ഇന്നലെയാണ് പരാതിപ്പെട്ടത്. കഴിഞ്ഞദിവസം രാത്രി പതിനഞ്ചോളം വരുന്ന സംഘം വീട്ടില്‍ കയറി മര്‍ദിച്ചെന്നായിരുന്നു പരാതി. എന്നാല്‍ പരാതി വ്യാജമാണെന്നും ആക്രമണത്തിനിരയായത് താന്‍ ആണെന്നുമായിരുന്നു റോഷന്‍ ആന്‍ഡ്രൂസിന്റെ പ്രതികരണം.

 

സഹസംവിധായികയായ ഒരു യുവതിയുമായി മകനുണ്ടായിരുന്ന സൗഹൃദം റോഷന്‍ ആന്‍ഡ്യൂസിന് ഇഷ്ടപ്പെട്ടില്ല. ഇതേ തുടര്‍ന്നുള്ള വൈരാഗ്യമാണ് വീടുകയറി ആക്രമണത്തിന് കാരണമായതെന്നാണ് ആല്‍വിന്‍ ആന്റണി ആരോപിച്ചത്. കഴിഞ്ഞ ദിവസം രാത്രി സുഹൃത്ത് നവാസുമൊത്ത് വീട്ടില്‍ കയറി വന്ന റോഷന്‍ ആന്‍ഡ്രൂസ് ആദ്യം ഭീഷണിപ്പെടുത്തി. അതിനു വഴങ്ങാതെ വന്നതോടെ പുറത്തുകാത്തുനിന്നിരുന്ന പതിനഞ്ചോളം വരുന്ന സംഘത്തെ വീട്ടിനുളളിലേക്ക് വിളിപ്പിച്ച് തന്റെ സുഹൃത്തായ ഡോ ബിനോയ് അടക്കമുളളവരെ മര്‍ദിക്കുകയായിരുന്നുവെന്നായിരുന്നു പരാതി.