Wednesday 19 September 2018



മത്സ്യത്തൊഴിലാളികള്‍ക്ക് ആദരം

By Sooraj Surendran.14 Sep, 2018

imran-azhar

 

 

തിരുവനന്തപുരം : പ്രളയദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ട മത്സ്യത്തൊഴിലാളികള്‍ക്ക് നാടിന്റെ ആദരം. മണ്ണന്തല ഗവണ്‍മെന്റ് ഹൈസ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വൈകിട്ട് 5 മണിക്ക് നടക്കുന്ന ചടങ്ങില്‍ സഹകരണ ടൂറിസം ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ മത്സ്യത്തൊഴിലാളികളെ ആദരിക്കും. ചടങ്ങില്‍ മണ്ണന്തലയിലെ വിവിധ സാമൂഹിക സാംസ്‌കാരിക സംഘടനാ പ്രവര്‍ത്തകരോടൊപ്പം മണ്ണന്തല ഗവണ്‍മെന്റ ഹൈസ്‌കൂളിനെ പ്രതിനിധീകരിച്ച് പ്രിന്‍സിപ്പാളും മത്സ്യത്തൊഴിലാളികള്‍ക്ക് ആദരമര്‍പ്പിക്കും.