Monday 30 November 2020




ആരോഗ്യസേതു ആപ്പ് ; വിവരങ്ങൾ നൽകാതിരുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി എടുക്കാൻ നിർദേശം

By online desk .29 Oct, 2020

imran-azhar

 


ഡൽഹി : ആരോഗ്യസേതു ആപ്പ് സംബന്ധിച്ച വിവരങ്ങൾ നൽകാതിരുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി എടുക്കാൻ ഇലക്‌ട്രോണിക്‌സ് - ഐടി മന്ത്രാലയത്തിന്റെ നിര്‍ദേശം. വിവരാവകാശ നിയമപ്രകാരം വിവരങ്ങൾ നൽകാതിരുന്ന ഉദ്യോഗസ്ഥർക്കെതിരെയാണ് നടപടി എടുക്കാൻ നാഷണൽ ഇൻഫോമാറ്റിക്സ് സെന്ററിനും നാഷണല്‍ ഇ-ഗവേണന്‍സ് ഡിവിഷനും നിര്‍ദേശം നല്‍കിയത്.വിവരാവകാശ നിയമപ്രകാരം അപേക്ഷകൻ ആവശ്യപ്പെടുന്ന എല്ലാ വിവരങ്ങളും നൽകാനും കേന്ദ്ര വിവരാവകാശ കമ്മീഷന്റെ നിർദേശങ്ങൾ പാലിക്കുവാനും പ്രതിജ്ഞാബദ്ധരാണെന്നും മന്ത്രാലയം അറിയിച്ചു. ആരോഗ്യ സേതുവിന്റെ നിര്‍മാണം അടക്കമുള്ള വിവരങ്ങള്‍ തേടി ആക്ടിവിസ്റ്റായ സൗരവ് ദാസ് നല്‍കിയ അപേക്ഷക്ക് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ വിചിത്ര മറുപടി വിവാദമായതിനെ തുടര്‍ന്നാണ് നടപടി.