By Sooraj Surendran.13 Aug, 2019
കോൽക്കത്ത: 'ഹിന്ദു പാക്കിസ്ഥാൻ' വിവാദ പരാമർശത്തെ തുടർന്ന് ശശി തരൂര്‍ എംപിക്കെതിരെ കോല്‍ക്കത്ത മെട്രോപോളിറ്റന്‍ മജിസ്ട്രേറ്റ് കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. അഭിഭാഷകനായ സുമിത് ചൗധരിയാണ് ശശി തരൂരിന്റേത് മതവികാരം വ്രണപ്പെടുത്തുന്ന പരാമർശമാണെന്ന് ചൂണ്ടിക്കാട്ടി കോടതിയിൽ ഹർജി സമർപ്പിച്ചത്. ഇതേ തുടർന്നാണ് നടപടി. കഴിഞ്ഞ വർഷമാണ് കേസിനാസ്പദമായ സംഭവം ഉണ്ടാകുന്നത്. 2019ൽ ബിജെപി അധികാരത്തിൽ എത്തിയാൽ ഇന്ത്യ 'ഹിന്ദു പാക്കിസ്ഥാന്' ആയി മാറുമെന്നായിരുന്നു തരൂർ പൊതുപരിപാടിയിലെ പ്രസംഗത്തിൽ പറഞ്ഞത്. അന്ന് തരൂരിനെതിരെ രൂക്ഷ വിമർശനമാണ് ഉയർന്നത്.