Tuesday 20 August 2019




തിരഞ്ഞെടുപ്പിൽ ബിജെപി ജയിച്ചാൽ കാരണക്കാരൻ രാഹുൽ മാത്രം; കേ​ജ​രി​വാ​ൾ

By Sooraj Surendran.25 Apr, 2019

imran-azhar

 

 

ന്യൂ ഡൽഹി: കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ രംഗത്ത്. ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപി വീണ്ടും ജയിച്ചാൽ അതിന് കാരണക്കാരൻ രാഹുൽ ഗാന്ധിയായിരിക്കുമെന്ന് കേജരിവാൾ ആഞ്ഞടിച്ചു. ഡൽഹിയിൽ ആം ആദ്മി പാർട്ടിയുടെ തെരഞ്ഞെടുപ്പ് പ്രകടന പത്രിക പുറത്തിറക്കിയ ചടങ്ങിലായിരുന്നു കേജരിവാലിന്റെ രൂക്ഷ വിമർശനം. ഡൽഹിയിൽ ആം ആദ്മി പാർട്ടിയുമായി സഖ്യത്തിന് തയ്യാറാണെന്ന് രാഹുൽ ഗാന്ധി അറിയിച്ചിരുന്നു, എന്നാൽ പിന്നീട് ചില കാരണങ്ങൾ കോണ്‍ഗ്രസും ആം ആദ്മി പാർട്ടിയും തമ്മിലുള്ള സഖ്യം നടന്നില്ല. രാജ്യത്തിന്‍റെ ഏകതയെ ബിജെപി വെല്ലുവിളിക്കുകയാണെന്നും കേജരിവാൾ കുറ്റപ്പെടുത്തി.