Thursday 20 September 2018



മലയാള സിനിമ മേഖലയെ പ്രകീർത്തിച്ച് ആശാ ശരത്ത്

By Sooraj S.30 Jun, 2018

imran-azhar

 

 

മലയാള സിനിമ മേഖലയെ പ്രകീർത്തിച്ച് പ്രസ്താവനയുമായി രംഗത്തെത്തിയിരിക്കുകയാണ് സീരിയൽ സിനിമ താരം ആശാ ശരത്ത്. സ്ത്രീകൾക്ക് ഏറ്റവും സുരക്ഷിതവും വിശ്വാസ്യത അർപ്പിക്കാവുന്നതുമായ തൊഴിൽ മേഖലയാണ് സിനിമ മേഖലയെന്നും ആശാ ശരത്ത് പറയുകയുണ്ടായി. ടൈംസ് ഓഫ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിലാണ് ആശാ ശരത്തിന്റെ പരസ്യ പ്രസ്താവന. സ്ത്രീകൾക്ക് അവരെ സ്വയം സംരക്ഷിക്കാനുള്ള കഴിവ് ഉണ്ടായിരിക്കണമെന്നും ആശാ തുറന്നടിച്ചു. താൻ അന്യഭാഷാ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ടെന്നും എന്നാൽ തനിക്ക് വളരെയധികം സുരക്ഷിതത്വം ലഭിച്ചത് മലയാള സിനിമ രംഗത്ത് നിന്നുമാണെന്നും ആശാ ശരത്ത് വ്യക്തമാക്കുന്നുണ്ട്. അതെ സമയം പ്രമുഖ നടിക്ക് അനുഭവിക്കേണ്ടി വന്ന മാനസിക സമ്മർദ്ദങ്ങൾക്കും ദുഖങ്ങൾക്കും തനിക്കും വിഷമമുണ്ടെന്നും ആശാ ശരത്ത് പ്രതികരിച്ചു. നമുക്ക് താല്പര്യമില്ലാത്ത വിഷയത്തെ കുറിച്ച് സംസാരിക്കുകയോ പ്രവർത്തിക്കുകയോ ചെയ്താൽ നമ്മൾ തിരിച്ച് ശക്തമായി പ്രതികരിക്കണമെന്നും ആശാ ശരത്ത് പറഞ്ഞു.