Tuesday 23 April 2019


കെവിൻ വധം: കൈക്കൂലി വാങ്ങിയ പോലീസിനെതിരെ നടപടി

By Sooraj Surendran.08 Nov, 2018

imran-azhar

 

 

കോട്ടയം: കെവിൻ കൊലക്കേസിൽ കൈക്കൂലി വാങ്ങിയ പോലീസ് ഉദ്യോഗസ്ഥനെതിരെ കടുത്ത നടപടി. എഎസ്ഐ ടി.എം.ബിജുവിനെതിരെയാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. ബിജുവിനെ സർവ്വീസിൽ നിന്നും പിരിച്ചു വിട്ടു. ഇതാദ്യമായാണ് ഇത്തരത്തിലൊരു നടപടി ഉണ്ടായിരിക്കുന്നത്. കെവിൻ കൊലപാതകവുമായി ബന്ധപ്പെട്ട് വിവരങ്ങൾ അറിയാമായിരുന്നിട്ടും മറച്ചുവെക്കുകയായിരുന്നു. ഇതിന് പുറമെ ഗുണ്ടാസംഘത്തിൽ നിന്നും കൈക്കൂലിയും വാങ്ങിയിരുന്നു. ഇതേ തുടർന്നാണ് . എഎസ്ഐ ടി.എം.ബിജുവിനെ സർവ്വീസിൽ നിന്നും പിരിച്ചുവിട്ടത്. ഡ്രൈവര്‍ എം.എന്‍.അജയകുമാറിന്‍റെ 3 വര്‍ഷത്തെ ആനുകൂല്യങ്ങള്‍ റദ്ദാക്കുകയും ചെയ്തു സംഭവത്തെ തുടർന്ന് ഐജി വിജയ് സാഖറെ ഉൾപ്പെടയുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥർ രംഗത്ത് വന്നിരുന്നു.