Wednesday 18 July 2018

ആരോരുമില്ലാത്ത നിർധന കുടുംബത്തിന് തുണയായി അസ്ലം ഖാൻ

By Sooraj S.05 Jul, 2018

imran-azhar

 

 

പണത്തിനും പദവിക്കും പിന്നാലെ പരക്കം പായുന്ന ഈ തലമുറയിൽ വലിയൊരു നന്മ ചെയ്ത് മാതൃകയാവുകയാണ് ഡൽഹിയിലെ ഡി സി പി ആയ അസ്ലം ഖാൻ. ആരോരും സഹായിക്കാനില്ലാതെ കഷ്ടപ്പാടുകൾക്കും യാതനകൾക്കും വിരാമമായി സഹായഹസ്തവുമായി എത്തിയിരിക്കുകയാണ് ഡൽഹി ഡി സി പി അസ്ലം ഖാൻ. എന്നാൽ താൻ സഹായിക്കുന്ന കുടുംബത്തെ അസ്ലം ഖാൻ നേരിട്ട് കാണുകയോ പരിചയപ്പെടുകയോ ചെയ്തിട്ടില്ല. സർദാർ മാൻസിംഗിന്റെ കുടുംബത്തിനാണ് അസ്ലം ഖാൻ തന്റെ പകുതി ശമ്പളം കുടുംബത്തിന് നൽകാം എന്ന് ഉറപ്പ് നൽകിയിരിക്കുകയാണ്. അമ്മയും മൂന്ന് മക്കളുമാണ് കുടുംബത്തിൽ ഉള്ളത്.

 

മാൻസിംഗ് ഒരു അപകടത്തിൽ മരണപ്പെടുകയായിരുന്നു. തുടർന്ന് ഇവരുടെ മുൻപോട്ടുള്ള ജീവിതം പ്രതിസന്ധിയിലാകുകയായിരുന്നു. കുടുംബത്തിന് സർക്കാരിൽ നിന്നും സഹായങ്ങൾ ലഭ്യമാക്കാനുള്ള നടപടികൾ ഉടൻ തന്നെ ചെയ്യുമെന്നും അസ്ലം ഖാൻ ഉറപ്പ് നൽകി. കുട്ടികളുടെ പഠന കാര്യങ്ങളിലും അസ്ലം ഖാൻ സഹായം നൽകുമെന്ന് അറിയിച്ചു. തങ്ങളുടെ കുടുംബത്തിന് ഒരു താങ്ങും തണലുമായ അസ്ലം ഖാൻ എന്ന പോലീസ് ഓഫീസറെ നല്ല മനസിനെ വാനോളം പുകഴ്ത്തുകയാണ് കുടുംബം. ജമ്മു കാശ്മീർ അതിർത്തിയിലാണ് ഈ കുടുംബത്തിന്റെ താമസം.