Monday 08 March 2021




കോൺഗ്രസ് നേതൃയോഗങ്ങൾക്ക് തിരുവനന്തപുരത്ത് തുടക്കമായി

By Sooraj Surendran.23 Jan, 2021

imran-azhar

 

 

നിയമസഭാ തിരഞ്ഞെടുപ്പിന് ഒരു മുഴം മുൻപേ കോൺഗ്രസ് നേതൃയോഗങ്ങൾക്ക് തിരുവനന്തപുരത്ത് തുടക്കമായി.

 

തിരഞ്ഞടുപ്പ് ലക്ഷ്യം വെച്ചുകൊണ്ടുള്ള ചർച്ചകൾക്ക് നേതൃത്വം നൽകുന്നതിന്റെ ഭാഗമായി രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടും സംഘവും ഇന്നലെയാണ് കേരളത്തിലെത്തിയിരുന്നു.

 

എഐസിസി നിരീക്ഷകർ അടങ്ങിയ കേന്ദ്ര സംഘവും യോഗങ്ങളിൽ ഭാഗമാകും.

 

ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പിനെ നേരിട്ടാൽ ഭരണം നേടാമെന്നും കക്ഷി നേതാക്കൾ വ്യക്തമാക്കി.

 

ഉമ്മൻചാണ്ടി ചെയർമാനായ ശേഷമുള്ള തെരഞ്ഞെടുപ്പ് മേൽനോട്ട സമിതിയുടെ പ്രഥമ യോഗം കേന്ദ്ര നേതാക്കളുടെ നേതൃത്വത്തിൽ കെപിസിസി ആസ്ഥാനത്ത് നടന്നു കൊണ്ടിരിക്കുന്നത്.