By Web Desk.26 Nov, 2020
ലണ്ടൻ: അസ്ട്രാസെനക്ക വാക്സീൻ എത്രത്തോളം ഫലപ്രദമാകുമെന്ന് ആശങ്ക ഉയരുന്നു. ആസ്ട്രാസെനെക്ക പിഎൽസിയും ഓക്സ്ഫോർഡ് സർവകലാശാലയും വാക്സിൻ നിർമ്മാണത്തിലുണ്ടായ പിഴവ് അംഗീകരിച്ചതിന് പിന്നാലെയാണ് ഇത്തരത്തിൽ ആശങ്ക ഉയരുന്നത്. വാക്സീന്റെ ഉൽപ്പാദന സമയത്തുണ്ടായ പിഴവുമൂലം ചിലയാളുകൾക്ക് ഒരു ഡോസിനുപകരം അര ഡോസാണ് നൽകിയതെന്ന വിവരം ഓക്സ്ഫോർഡ് സർവകലാശാല പുറത്തുവിട്ടിരുന്നു.
എന്നാൽ യാഥാസ്ഥിതി എന്തെന്നാൽ ഫുൾ ഡോസ് നൽകിയുള്ള ബൂസ്റ്ററിനുമുൻപ് അര ഡോസ് നൽകിയവരിൽ വാക്സീൻ 90% ഫലപ്രദമാണെന്നും ഫുൾ ഡോസ് നൽകിയ ആളുകളിൽ 62% ആണ് ഫലമെന്നുമാണ് പുറത്തുവന്ന വിവരം. അതേസമയം യുഎസിലെ ആരോഗ്യ രംഗത്തെ വിദഗ്ധർ പറയുന്നത് അസ്ട്രാസെനക്ക പുറത്തുവിട്ട ഫലത്തിൽ വ്യക്തതയില്ലെന്നാണ്. എന്നാൽ ചിലയാളുകൾക്ക് അരഡസൻ നൽകാൻ കാരണം മരുന്നുകുപ്പിയിലെ വാക്സീന്റെ അളവിന്റെ പിഴവാണെന്ന് യുഎസ് വാക്സീന് പ്രോഗ്രാമിന്റെ മേധാവിനേരത്തെ പറഞ്ഞിരുന്നു.