Saturday 23 September 2017

നടിക്കെതിരായ അക്രമം: മെമ്മറി കാര്‍ഡ് പിടിച്ചെടുത്തു , ദൃശ്യങ്ങളില്ലെന്ന് പൊലീസ്

By sruthy sajeev .17 Jul, 2017

imran-azhar


കൊച്ചി: യുവനടിയെ തട്ടിക്കൊണ്ടു പോയി ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസിലെ മെമ്മറി കാര്‍ഡ് പോലീസ് പിടിച്ചെടുത്തതായി സൂചന. കേസിലെ പ്രതിയായ പള്‍സര്‍ സുനിയുടെ മുന്‍ അഭിഭാഷകന്‍ പ്രതീഷ് ചാക്കോയുടെ ജൂനിയര്‍ രാജു ജോസഫിന്റെ കൈയില്‍നിന്നാണ് മെമ്മറി കാര്‍ഡ് കണ്ടെത്തിയത്.

 

നിലവില്‍ മെമ്മറി കാര്‍ഡില്‍ ദൃശ്യങ്ങളൊന്നുമിലെ്‌ളന്നാണ് വിവരം. ദൃശ്യങ്ങള്‍ മായിച്ചതാണോ എന്ന് അറിയാന്‍ ഫോറന്‍സിക് പരിശോധന നടത്തുമെന്ന് പോലീസ് അറിയിച്ചു. കഴിഞ്ഞ ദിവസം രാജു ജോസഫിനെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇയാളെ ചോദ്യം ചെയ്യാനായി ആലുവ പോലീസ് ക്‌ളബില്‍ എത്തിക്കുകയും ചെയ്തിരുന്നു. അതേസമയം, ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് പോലീസ് ആവശ്യപെ്പട്ടതിനു പിന്നാലെ അഡ്വ. പ്രതീഷ് ചാക്കോ ഒളിവിലാണ്. കുറ്റകൃത്യത്തിനു ശേഷം മെമ്മറി കാര്‍ഡ് സുനി കൈമാറിയതു പ്രതീഷ് ചാക്കോയ്ക്കാണെന്നാണ് പോലീസിനു ലഭിച്ച വിവരം.