Friday 14 December 2018


എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം

By Online Desk.11 Nov, 2018

imran-azhar

 

 

 

തിരുവനന്തപുരം: എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം. ചെമ്പഴന്തി എസ്.എന്‍ സെല്‍ഫ് ഫിനാന്‍സിംഗ് കോളജിലെ ബി.എസ്.സി ജ്യോഗ്രഫി രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥി ജോബി, ബി.എസ്.സി ഫിസിക്‌സ് രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥി ഷജിന്‍ എന്നിവര്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്. ഇവര്‍ രണ്ട് പേരും എസ്.എഫ്.ഐ പ്രവര്‍ത്തകരാണ്.

 

കഴിഞ്ഞ ദിവസം രാത്രി കിംസ് ആശുപത്രിക്ക് മുന്നിലാണ് സംഭവം. കിംസില്‍ ചികിത്സയിലായിരുന്ന ജോബിയുടെ ചേച്ചിയെ കാണാനെത്തിയതായിരുന്നു ഇരുവരും, അതേ സമയം എസ്.എഫ്.ഐ പ്രവര്‍ത്തകരുടെ മര്‍ദ്ദനത്തിനിരയായ ധനുവച്ചപുരം വി.ടി.എം.എന്‍.എസ്.എസ് കോളജിലെ എ.ബി.വി.പി പ്രവര്‍ത്തകനായിരുന്ന ശ്രീവരുണ്‍ ഇവിടെ ചികിത്സയിലായിരുന്നു. ആശുപത്രിയില്‍ ഇയാളെ സന്ദര്‍ശിക്കാന്‍ എ.ബി.വി.പി യുടെ നേതാക്കളെത്തിയ സമയത്താണ് ജോബിയും ഷിജിനും അവിടെയെത്തിയത്. ഇവര്‍ എസ്.എഫ്.ഐ പ്രവര്‍ത്തകരാണെന്ന് മനസിലാക്കിയുടന്‍ വടിയുപയോഗിച്ച് ഇവരെ ആക്രമിക്കുകയായിരുന്നു. ആക്രമണത്തില്‍ പരിക്കേറ്റ ഇരുവരെയും മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.